വാഷിങ്ടൺ:
ജീവനക്കാരിക്ക് അനുചിതമല്ലാത്ത ഇ-മെയിൽ അയച്ചതിന് 2008ൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ കമ്പനി താക്കീതു ചെയ്തിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. 2007ൽ ബിൽ ഗേറ്റ്സ് ജീവനക്കാരിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും കാണാൻ ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇ-മെയിലുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അന്നത്തെ മൈക്രോസോഫ്റ്റ് ജനറൽ കോൺസലും ഇപ്പോഴത്തെ പ്രസിഡൻറുമായ ബ്രാഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനുമാണ് താക്കീതു നൽകിയത്. ജീവനക്കാരിയുമായി മറ്റു തരത്തിലുള്ള ബന്ധമില്ലാത്തതിനാലാണ് കമ്പനി കൂടുതൽ നടപടികൾക്ക് മുതിരാതിരുന്നത്.
ആരോപണം ബിൽ ഗേറ്റ്സിൻ്റെ ഓഫിസ് തള്ളി. 2008ൽ മൈക്രോസോഫ്റ്റിൻ്റെ പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ ബിൽ ഗേറ്റ്സ് 2020 മാർച്ച് വരെ ബോർഡ് ഡയറക്ടറായി തുടർന്നു.