Fri. Apr 25th, 2025
തണ്ണിത്തോട്:

പറക്കുളം കുന്നുകളിൽ ഇനി കുതിരക്കുളമ്പടിയൊച്ച മുഴങ്ങും. കുതിര സവാരിക്ക് അവസരമൊരുങ്ങുകയാണ് പറക്കുളത്തെ എബിഎൻ ഫാം. തെക്കിനേത്ത് ഏബ്രഹാം വർഗീസിന്റെ ഉടമസ്ഥയിലുള്ള ഫാമിൽ ഡയാന എന്ന കുതിരയാണ് താരം.

ഡയാനയ്ക്കു പുറമേ വിവിധയിനം അലങ്കാര കോഴികളും മുയലും ആളുകളെ ആകർഷിക്കുന്നു. ഒന്നര വയസ്സുള്ളപ്പോൾ രാജസ്ഥാനിൽ നിന്നു കൊണ്ടുവന്നതാണ് കത്തേവാരി ഇനത്തിൽപ്പെട്ട കുതിരയെ.

ഇപ്പോൾ 5 വയസ്സുള്ള ഡയാന ഗർഭിണിയാണ്. സിനിമ, സീരിയൽ, ഉത്സവം, വിവാഹം എന്നിവയ്ക്ക് കുതിരയെ ഉപയോഗിക്കുന്നുണ്ട്. പുതുതായി 2 കുതിരകളെ കൂടി വൈകാതെ രാജസ്ഥാനിൽ നിന്ന് കൊണ്ടുവരുന്നതോടെ സവാരി ആരംഭിക്കും. ഒട്ടകം, എമു പക്ഷി എന്നിവയെയും എത്തിച്ച് അടുത്ത ഡിസംബറോടെ ഫാം സന്ദർശകർക്കായി തുറന്നുകൊടുക്കും.