Sat. May 17th, 2025
നാദാപുരം:

വരിക്കോളി ചെറുവലത്തുതോട്ടിൽ പഴയ പെയിന്റ് ഒഴുക്കിയതിനു പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവലത്തുതോട്ടിലെ വെള്ളം വാണിയൂർ വഴി നാദാപുരം പുളിക്കൂൽ തോട്ടിലേക്കാണ് ഒഴുകുന്നത്.

വൈകിട്ടോടെ വരിക്കോളി, കുമ്മങ്കോട്, വാണിയൂർ എന്നിവിടങ്ങളിലെല്ലാം തോട്ടിലെ വെള്ളം മലിനമായി. കുളിക്കാനും അലക്കാനും എത്തിയ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തോട്ടിലെ വെള്ളത്തിന്റെ നിറവ്യത്യാസം കണ്ട് മടങ്ങിപ്പോയി. തോട് മലിനമാക്കിയവർക്കെതിരെ നടപടി വേണമെന്ന് ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെട്ടു.