Mon. Dec 23rd, 2024
കാസർകോട്:

ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും സർക്കാർ ഉത്തരവ് ലഭ്യമാവുന്ന മുറയ്ക്ക് ഇതിനായി ഉപയോഗപ്പെടുത്താം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു.വിവിധ പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങൾ തുക നിക്ഷേപിക്കുമ്പോൾ അതത് വകുപ്പുകളെ അറിയിക്കണം.

വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പഞ്ചായത്തുകൾ തയാറാക്കിയ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി ജില്ലാ –ബ്ലോക്ക് പഞ്ചായത്തുകൾക്കും നൽകണം. സംയുക്ത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ പഞ്ചായത്തുകളുടെ നല്ല ഇടപെടൽ വേണം.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നൂതന പദ്ധതികൾ സംബന്ധിച്ച് 13ന് അകം പഞ്ചായത്തുകൾ നിർദേശം സമർപ്പിക്കണം.