Wed. Dec 18th, 2024
കൊ​ല്ലം:

ക​മീ​ഷ​ൻ നേ​രി​ട്ട് ന​ൽ​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ കു​ണ്ട​റ പൊ​ലീ​സ് കാ​ണി​ച്ച ജാ​ഗ്ര​ത​ക്കു​റ​വി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മീ​ഷ​ൻ അം​ഗം വി കെ ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

വീ​ട് നി​ർ​മാ​ണ​ത്തി​ന് 2.95 ല​ക്ഷം രൂ​പ​യു​ടെ ക​രാ​ർ ഒ​പ്പി​ട്ട ശേ​ഷം 1.4 ല​ക്ഷം രൂ​പ മാ​ത്രം ന​ൽ​കി​യ​തി​നെ​തി​രെ കേ​ര​ള​പു​രം സ്വ​ദേ​ശി​നി ശ്രീ​ദേ​വി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. 2021 മേ​യ് 17ന് ​മു​മ്പ് ത​ർ​ക്ക​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​മെ​ന്ന് കു​ണ്ട​റ എ​സ് ഐ പ​രാ​തി​ക്കാ​രി​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു.

ആ​ഗ​സ്​​റ്റ്​ 10ന് ​ന​ട​ന്ന സി​റ്റി​ങ്ങി​ൽ കു​ണ്ട​റ സി ​ഐ ഹാ​ജ​രാ​യെ​ങ്കി​ലും ഉ​ത്ത​ര​വി​ൻ​മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ക​മീ​ഷ​ൻ മ​ന​സ്സി​ലാ​ക്കി. ഒ​ക്ടോ​ബ​റി​ലെ സി​റ്റി​ങ്ങി​ന് മു​മ്പ് പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി.