Mon. Dec 23rd, 2024
കൊല്ലം:

ആയൂർ മഞ്ഞപ്പാറ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 2020 ജനുവരി ഒന്നിന് തുടങ്ങിയ ഇരുന്നൂറ് ഹരിത ഭവനങ്ങളുടെ നിർമാണം പൂർത്തിയായി. പ്രദേശവാസികളിൽ ആരോഗ്യവും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത ഭവന പദ്ധതി വിഭാവനം ചെയ്തത്.

പദ്ധതി പൂർത്തീകരണ പ്രഖ്യാപനം ജില്ല അസി കലക്ടർ അരുൺ എസ് നായർ നിർവ്വഹിച്ചു. സമിതി ചെയർമാൻ അഹമ്മദ് അൻസാരി അധ്യക്ഷത വഹിച്ചു. സിഞ്ചു സലിം റിപ്പോർട്ടവതരിപ്പിച്ചു. ഇട്ടിവ ഗ്രാമപപഞ്ചായത്ത് പ്രസിഡന്‍റ് സി. അമൃത യോഗം ഉദ്ഘാടനം ചെയ്തു.

ശുചിത്വ കേരള മിഷൻ ജില്ല കോർഡിനേറ്റർ സൗമ്യ ഗോപാലകൃഷ്ണൻ, ഹരിത കേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ എസ് ഐസക്, ഇട്ടിവ കൃഷി ഓഫിസർ ഐ സുമി, ഗ്രാമപഞ്ചായത്തംഗങ്ങളായ ടോം കെ ജോർജ്, അഫ്സൽ, എ ഷഫീക്ക് ജൈവകർഷകൻ സാമുവേൽ പണയിൽ, ബഷീർ പടിഞ്ഞാറ്റിൻകര, റഷീദ് കൊടിയിൽ ,നാസർ തനിൽ മുതലായവർ പ്രസംഗിച്ചു.