Wed. Jan 22nd, 2025
മാനന്തവാടി:

പുത്തൂരിൽ  നിർമാണം  നടക്കുന്ന അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ വാളാട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വനിതാകൂട്ടായ്മ   പ്രതിഷേധിച്ചു.  പ്ലാന്റ് നിലവിൽ വന്നാൽ ആരോഗ്യപ്രശ്നങ്ങളും ജല മലിനീകരണവും കാരണം വരുംതലമുറ മാറാ രോഗികളായി മാറുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.   പ്രതിഷേധക്കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം  കമ്മിറ്റി അധ്യക്ഷ  ജോയ്സി ഷാജു ഉദ്ഘാടനം ചെയ്തു.

തവിഞ്ഞാൽ  പഞ്ചായത്ത് സ്ഥിരം  കമ്മിറ്റി അധ്യക്ഷ കമറുന്നിസ കോമ്പി അധ്യക്ഷത വഹിച്ചു.  സുരേഷ് പാലോട്,  കത്രീന മംഗലത്ത്, ലില്ലി ജോയ്, ബിന്ദു വിജയകുമാർ,  മിനി പ്രകാശൻ, ദീപ്തി സുകുമാരൻ,  ചന്ദ്രിക ബാലകൃഷ്ണൻ, രശ്മി സുരേഷ്, ലീല അരപ്പറ്റകുന്ന് കോളനി, പാറ്റമ്മ കുയിലെവീട് കോളനി, ബേബി ആൻലിയ, ശോഭന സുരേഷ് പാത്തിക്കമൂല കോളനി എന്നിവർ പ്രസംഗിച്ചു.