Wed. Jan 22nd, 2025
മലപ്പുറം:

മലപ്പുറം താനൂരിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു. രാത്രി 8.45 ന് തിരക്കേറിയ ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്. പെട്രോളുമായി കോഴിക്കോട്ടേക്ക് പോവുകയിരുന്ന ടാങ്കർ ലോറി ഒരു കടയുടെ മുന്നിലെ കൈവരിയിൽ ഇടിച്ച ശേഷം വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ ടാങ്കർ പൊട്ടി പെട്രോൾ  ചോർന്നതോടെ ഭയപ്പാടിലായ പരിസരത്തുള്ളവരും വ്യാപാരികളും കടകൾ അടച്ച് നാലുപാടും ഓടി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ഉടന്‍ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും സന്നദ്ധ സംഘടന പ്രവർത്തകരും അപകടം ഒഴിവാക്കാനുള്ള നടപടികൾ തുടരുന്നു. സുരക്ഷിതത്വത്തിനായി ഉടന്‍ തന്നെ വൈദ്യുതി വിച്ഛേദിച്ചു.

വാഹനങ്ങൾ തിരിച്ചുവിട്ടും പ്രദേശത്തുള്ള ആളുകളെ ഒഴിപ്പിച്ചും അപകട സാധ്യത ഇല്ലാതാക്കിയ ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ ടാങ്കർ ചോർച്ച അടച്ചു. വാഹനത്തില്‍ നിന്ന് ചോര്‍ന്ന പെട്രോൾ വീണ സ്ഥലത്ത് മണ്ണിട്ടും സുരക്ഷ ഉറപ്പാക്കി. ടാങ്കർ ലോറിയില്‍ ബാക്കിയുള്ള പെട്രോൾ മറ്റൊരു ടാങ്കറിലേക്ക് മാറ്റി.