Tue. Aug 12th, 2025
മൂന്നാർ:

വിനോദ സഞ്ചാരികളുടെ തിരക്കു വർധിച്ചതു മുതലെടുത്ത് മൂന്നാറിൽ കള്ളനോട്ട് പ്രചരിക്കുന്നു. ടൗണിലെ ഒരു കടയിൽ കഴിഞ്ഞ ദിവസം ലഭിച്ച 200ന്റെ നോട്ടാണ് വ്യാജനെന്ന് തിരിച്ചറിഞ്ഞത്. കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്ന സമയത്താണ് നോട്ട് ലഭിച്ചത്.

അതിനാൽ അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. ടൗണിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഈ നോട്ട് നൽകിയതെന്ന് കടയുടമ പറയുന്നു. സാധാരണ നോട്ടിനേക്കാൾ ഇരട്ടി കനമുണ്ട്. കള്ളനോട്ട് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്ന് മൂന്നാർ എസ്എച്ച്ഒ അറിയിച്ചു.