Fri. Mar 29th, 2024
റാ​ന്നി:

ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് സാ​ങ്ക​ൽ​പി​ക​യാ​ത്ര ന​ട​ത്തി പ​ഴ​വ​ങ്ങാ​ടി ഗ​വ​ യു ​പി സ്കൂ​ൾ. ശാ​സ്ത്ര​രം​ഗം റാ​ന്നി ഉ​പ​ജി​ല്ല കോ ഓ​ഡി​നേ​റ്റ​ർ അ​ജി​നി​യും ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നു​പ​മ​യും ത​യാ​റാ​ക്കി​യ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു. ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ഡി​യോ ത​യാ​റാ​ക്കി​യ​ത്.

എ​ഡി​റ്റി​ങ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​സ​ഹാ​യം ന​ൽ​കി​യ​ത് കോ​ന്നി ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൻ​സി​ൽ സ​ലാ​മും അ​ൻ​സി​ഫ് സ​ലാ​മു​മാ​ണ്. സ്പേ​സ് ഷ​ട്ടി​ലി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന റൊ​ട്ടി​ക്ക​ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്​ ക​ഴി​ക്കു​ന്ന അ​നു​പ​മ​യു​ടെ വി​ഡി​യോ കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ലോ​ക​ത്തേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ല​ഘു​വി​വ​ര​ണം വി​ഡി​യോ ന​ൽ​കു​ന്നു. അ​ഞ്ചി​ന്​ വൈ​കീ​ട്ട് ആ​റി​ന്​ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെൻറ​റി​ലെ സ​യ​ൻ​റി​സ്​​റ്റ്​ അ​പ​ർ​ണ എ​സ് ര​ഘു​നാ​ഥ് ഗൂ​ഗ്​​ൾ പ്ലാ​റ്റ്ഫോ​മി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ രാ​ജ്മോ​ഹ​ൻ ത​മ്പി അ​റി​യി​ച്ചു.