എയർ ഇന്ത്യ വില്പനക്ക് എന്ന് നമ്മൾ കേട്ടിട്ട് കുറേ നാളായി, ഇന്നിതാ വാങ്ങാൻ ഒരാളേയും കിട്ടിക്കഴിഞ്ഞിരിക്കുന്നു.
എയർ ഇന്ത്യ എന്ന പേരിനു മുൻപ്, 1932 ൽ ടാറ്റാ എയർ സർവീസിസ് എന്നായിരുന്നു. ബിസിനസ്സുകാരനും പൈലറ്റുമായിരുന്ന ജെ.ആർ.ഡി ടാറ്റയുടേതായിരുന്നു ഈ വിമാനക്കമ്പനി. രണ്ട് സിംഗിൾ എഞ്ചിൻ പ്ലെയിനായ de Havilland Puss Moths ആയിരുന്നു ആദ്യ വിമാനം. പാർസൽ സർവീസുകൾ അയക്കാനുള്ള കോണ്ട്രാക്റ്റ് കിട്ടിയ ശേഷമായിരുന്നു, ജെ. ആർ. ഡി ടാറ്റ വിമാനക്കമ്പനി തുടങ്ങിയത്. ഒക്റ്റോബർ 15 നു കറാച്ചിയിൽ നിന്ന് മുംബൈക്ക് വിമാനം ആദ്യമായി പറന്നു. ജെ.ആർ.ഡി ടാറ്റയുടെ സുഹൃത്തായിരുന്ന നെവീൽ വിൻസെൻ്റ് ആയിരുന്നു വിമാനം പറപ്പിച്ചിരുന്നത്.
1938 ൽ വിമാനക്കമ്പനിയെ ടാറ്റ എയർലൈൻസ് എന്ന് പേരു മാറ്റുകയും ചെയ്തു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു സിക്സ് സീറ്റർ പ്ലെയിൻ പറത്തിക്കൊണ്ടായിരുന്നു കന്നി യാത്ര. സ്വാതന്ത്ര്യത്തിനു ശേഷം 1947 ൽ ഇന്ത്യൻ സർക്കാർ 49% വാങ്ങി. പിന്നീട് 1953 ൽ വിമാനക്കമ്പനിയെ നാഷണലൈസ് ചെയ്യുന്നതുവരെ ടാറ്റയുടെ വിമാനം പറന്നു.
ഇന്നിതാ 2021 ൽ ഇന്ത്യൻ സർക്കാർ വിമാനത്തെ ടാറ്റക്ക് തന്നെ തിരിച്ച് വിൽക്കുന്നതായി സൂചനകൾ!