Wed. Jan 22nd, 2025

കോതമംഗലം∙

നഗരസഭയിൽ ആഫ്രിക്കൻ ഒച്ച് ആക്രമണം രൂക്ഷമായ കൃഷിയിടങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു. രാമല്ലൂർ കപ്പിലാംവീട്ടിൽ സാജുവിന്റെ വാഴക്കൃഷി, സിഎംസി കോൺവന്റിലെ ചേന, മഞ്ഞൾ, വാഴ, പൂ കൃഷികളിലെല്ലാം ഉണ്ടായഒച്ചിന്റെ ആക്രമണം പരിശോധിച്ചു. കാർഷിക സർവകലാശാല ഓടക്കാലി സുഗന്ധതൈല–ഔഷധസസ്യ കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസറും കോതമംഗലം കാർഷിക വിജ്ഞാന കേന്ദ്രം പ്രതിനിധിയുമായ ഡോ കെ തങ്കമണിയുടെ നേത‍ൃത്വത്തിലായിരുന്നു പരിശോധന.

ജനങ്ങളെ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണ മാർഗങ്ങളാണു വേണ്ടതെന്നു കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു തൊഴിലുറപ്പു മേഖല, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ തുടങ്ങിയവരെ ബന്ധപ്പെടുത്തി സാമൂഹിക അടിസ്ഥാനത്തിൽ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ ഉടൻ ഉണ്ടാകും. കൃഷി അസി ഡയറക്ടർ വിപി സിന്ധു, നഗരസഭാ കൗൺസിലർ ജോസ് വർഗീസ്, കൃഷി ഉദ്യോഗസ്ഥരായ അബിൻസ് എസ്.സിദ്ദീഖ്, ഇപി സാജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.