Wed. Jan 22nd, 2025
പൊൻകുന്നം:

ആകെ 10 ബസുകൾ പാർക്ക് ചെയ്യാം. 3 ബസുകൾക്കു റൺവേയിൽ കിടക്കാം. പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ സൗകര്യം ഇത്രയൊക്കെയാണ്.

ഇതിനിടയിലാണ് നവീകരിച്ച ശുചിമുറികളുടെ മുൻപിൽ റൺവേയിൽ വീപ്പകൾ നിരത്തി വച്ച് ഗതാഗത തടസ്സം ഉണ്ടാക്കിയത്. വീപ്പകളുടെ മുകളിൽ കോൺക്രീറ്റ് കട്ട വച്ചിട്ടുണ്ട്. ഇതോടെ ബസ് സ്റ്റാൻഡ് ഗതാഗതക്കുരുക്കിലായി.

സ്റ്റാൻഡിലേക്കു കയറുന്ന ഏതെങ്കിലും ബസ് വീപ്പയിൽ തട്ടിയാൽ വീപ്പയുടെ മുകളിലെ വലിയ കോൺക്രീറ്റ് കട്ട ആരുടെയെങ്കിലും കാലിൽ തെറിച്ചു വീഴാനുള്ള സാധ്യത ഏറെയാണ്. ശുചിമുറിയുടെ മാലിന്യ ടാങ്ക് ഉള്ളതിനാലാണ് വീപ്പകൾ 5 മീറ്റർ ദൂരത്തിൽ സ്റ്റാൻഡിലേക്ക് ഇറക്കി വച്ചിരിക്കുന്നത്. 3 മീറ്റർ അകത്തേക്കു നീക്കിയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്ന് യാത്രക്കാർ പറയുന്നു.