24 C
Kochi
Tuesday, September 28, 2021
Home Tags Kerala Highcourt

Tag: Kerala Highcourt

palakkad

പാലക്കാട് ജില്ലാ ജഡ്ജി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കേസെടുക്കാന്‍ ഹെെക്കോടതിയുടെ അനുമതി തേടി ഭാര്യ

കൊച്ചി:മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയിലെ ജഡ്ജി ബി കലാം പാഷക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ  സമീപിച്ച് ഭാര്യ. സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി.സുപ്രീം കോടതി വിധി പ്രകാരം ഒരു ജഡ്ജിക്കെതിരേ കേസെടുക്കണമെങ്കില്‍ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ...
M Sivasankar

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം

കൊച്ചി:തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു.സ്വര്‍ണ്ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഹെെക്കോടതി ജാമ്യം അനുവദിച്ചത്.കള്ളപ്പണക്കേസില്‍ അറസ്റ്റിലായി 89-ാം ദിവസമാണ് ജാമ്യം.ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.കേസില്‍ 60 ദിവസം...
Walayar sisters mothers calls for CBI investigation in case

സിബിഐ അന്വേഷണം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ|| ഇന്നത്തെ പ്രധാനവാർത്തകൾ

 വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ. കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. ...

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ല

 ഡൽഹി:നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിക്കരുതെന്ന് കോടതി പറഞ്ഞു. വിചാരണ കോടതി ജഡ്ജിയുടെ നടപടികളിലോ ഉത്തരവിലോ എതിര്‍പ്പ് ഉണ്ടെങ്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.അതേസമയം വിചാരണ കോടതി...
no need to change reservation in election chairmanship says HC

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

 കൊച്ചി:തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വൈകിയ വേളയിൽ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഇടപെടരുതെന്നു കാണിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും നൽകിയ അപ്പീലുകൾ പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ചട്ടങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ...
MC Kamaruddin MLA (Picture Credits:Google)

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യമില്ല

കൊച്ചി:ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹെെക്കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.കമറുദ്ദീൻ ഉൾപ്പടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കമറുദ്ദീനെ ചില...
Highcourt questions state government in Kothamangalam church issue

കോതമംഗലം പള്ളി തർക്കം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

 കൊച്ചി:കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി സിംഗിൾ ബെ‌‌ഞ്ചിന്റെ പരിഗണനയിലാണ്.തർക്കം പരിഹരിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പ് പോലും...
ibrahim kunj bail verdict tomorrow

പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

 കൊച്ചി:പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി നാളെ. ഇബ്രാഹിം കുഞ്ഞിന്റെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു. സർക്കാർ മേഖലയിൽ സൗകര്യങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം പിൻവലിച്ചത്.അതേസമയം ഇബ്രാഹിം കുഞ്ഞിന്റെ ഉടമസ്ഥതിയിലുള്ള മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിൽ വന്ന 10 കോടിയെ കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ്...

പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം

 തിരുവനന്തപുരം:തിരുവനന്തപുരം പാങ്ങോട് കൊവി‍ഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം. ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസ് അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിൽ...

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചു

 കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴി‍ഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ എത്തിയിയിരുന്നില്ല. തുടർന്നാണ് പ്രോസിക്യൂട്ടർ രാജിവച്ചതായി അറിയിച്ചത്.വിചാരണക്കോടതി പക്ഷപാതിത്വം...