Fri. Mar 29th, 2024

ദക്ഷിണ കൊറിയയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. ഒമിക്രോണിന്റേയും ഉപവകഭേദമായ ബി.എ2 വിന്റേയും വ്യാപനമാണ് ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകൾ ഉയരാൻ ഇടയാക്കിയത്.


കഴിഞ്ഞ ദിവസം 1,18,504 പുതിയ കേസുകളാണ് ഉണ്ടായിരുന്നത്. ഒരാഴ്ച മുൻപ് പ്രതിദിനം 1.95 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് പകുതിയോടെ വൈറസിന്റെ വ്യാപന തോത് കുറഞ്ഞെന്നാണ് അധികൃതരുടെ നിഗമനം. ഇരുപത്തിനാല് മണിക്കൂറിനിടെ 166 മരണം കൂടെ സ്ഥിതീകരിച്ചതോടെ ആകെ മരണം 21,520 ആയിട്ടുണ്ട്. നിലവിൽ 808 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 86.6 ശതമാനം ആളുകൾ വാക്സിൻ സ്വീകരിച്ചവരാണെന്നും, 64.4 ശതമാനം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.