24.6 C
Kochi
Saturday, August 24, 2019
Home Tags വടകര

Tag: വടകര

സി.ഒ ടി. നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്; അന്വേഷണസംഘം കോടതിയെ സമീപിക്കും

വടകര:  വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രഹസ്യമൊഴി എടുത്തേക്കും. ഇതിനായി അന്വേഷണസംഘം തലശ്ശേരി കോടതിയെ സമീപിക്കും. മേയ് മാസം പതിനെട്ടാം തീയതിയാണ് നസീറിനു നേരെ തലശ്ശേരിയില്‍വെച്ച് ആക്രമണമുണ്ടായത്. കേസില്‍ മൂന്നുവട്ടമാണ് പോലീസ് മൊഴിയെടുത്തത്. ഇതില്‍...

പി. ​ജ​യ​രാ​ജ​നെ​തി​രാ​യ ‘കൊ​ല​യാ​ളി’ പ​രാ​മ​ര്‍​ശം; കെ.​കെ. ര​മ​യ്ക്കെ​തിരെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സി.​പി.​എം. സ്ഥാനാർത്ഥി പി. ​ജ​യ​രാ​ജ​നെ​തി​രാ​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ആ​ര്‍.​എം.​പി. നേ​താ​വ് കെ.​കെ. ര​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. വ​ട​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ സ്ഥാനാർത്ഥി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും കെ.​കെ....

കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വടകരയില്‍ കെ.മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് ചിത്രം വ്യക്തമായത്. വി.കെ സജീവനാണ് വടകര മണ്ഡലത്തിലെ...

വടകരയും വയനാടും ഇല്ലാതെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താന്‍ 24 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്‍റെ 14ാംത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വന്നു. ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം വയനാട്ടില്‍...

പത്രിക സമര്‍പ്പണം തുടങ്ങി; ഇനിയും പ്രഖ്യാപനം ആവാതെ വയനാടും വടകരയും

തിരുവനന്തപുരം: കേ​ര​ളം ഉ​ള്‍​പ്പ​ടെ മൂ​ന്നാം​ ഘ​ട്ട​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇന്നു ​മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു​വ​രെ പ​ത്രി​ക ന​ല്‍​കാം. രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ് വ​ര​ണാ​ധി​കാ​രി​ക​ള്‍ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന. എ​ട്ടു​വ​രെ പി​ന്‍​വ​ലി​ക്കാം. ഏ​പ്രി​ല്‍ 23ന് വോട്ടെടുപ്പ് നടക്കും. മേയ് 23ന് ഫലം...

പി. ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനു യുവതിയ്ക്ക് ഭീഷണി; റിപ്പോർട്ട് ചെയ്ത് അക്കൗണ്ട് പൂട്ടിച്ചു

ഇരിട്ടി : വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് സി.പി.എം. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണെന്നു ആരോപണം. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മി അറയ്ക്കലാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.'ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതിരിക്കാന്‍ കഴിയില്ല. കാരണം, അക്രമ രാഷ്ട്രീയത്തലവന്‍ ജയിക്കുന്നത് കാണാന്‍ തീരെ ആഗ്രഹമില്ല. ജയരാജന്‍...

ഞാനൊരു കൊലയാളിയല്ല: കെ. മുരളീധരൻ

വടകര: താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്‍. വടകരയില്‍ തന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍നിൽ സംസാരിക്കവെയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചാരണ വിഷയമെന്നുറപ്പിച്ച് യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണമേറ്റ് വാങ്ങിയാണ്, മുരളീധരന്‍,...

വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കോഴിക്കോട്: സി.പി.എമ്മിനേയും വടകരയിലെ സ്ഥാനാര്‍ത്ഥി പി. ജയരാജനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് കഴിഞ്ഞ ദിവസം സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും തന്റെ വോട്ട് കോണ്‍ഗ്രസ്സിനായിരിക്കുമെന്നും സംവിധായകന്‍ നിലപാട് വ്യക്തമാക്കി.തന്‍റെ ഫേസ്ബുക്കിലൂടെയാണ്...

വടകരയില്‍ മത്സരിക്കാന്‍ സഖാക്കള്‍ പോലും ആവശ്യപ്പെട്ടു: കെ. മുരളീധരൻ

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ മണ്ഡലത്തിലെ ഇടതുപക്ഷ സഹയാത്രികരായ സഖാക്കള്‍ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുരളീധരന്‍. വടകരയില്‍ മണ്ഡലം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് തനിക്കുള്ളത്, അതിന് നല്ല പിന്തുണ ഇപ്പോള്‍ത്തന്നെയുണ്ട്. ആര്‍.എം.പിയുടെ ഔദ്യോഗിക പിന്തുണ അനുകൂലമായി വരുമെന്നതില്‍...

ജയരാജനെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു കെ.കെ. രമ ; വടകരയില്‍ കെ. മുരളീധരന്‍ ഇന്ന്...

വടകര: വടകര യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. കോഴിക്കോട് രാവിലെ വാര്‍ത്താസമ്മേളനം മുരളീധരന്‍ നടത്തിയ ശേഷം വടകരയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കും പോകുന്നത്. വടകരയില്‍ വന്‍ സ്വീകരണമാണ് മുരളീധരനായി ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് വൈകീട്ട് 4 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ ആരംഭം കുറിക്കും . വടകര സാക്ഷ്യം...