33 C
Kochi
Wednesday, April 8, 2020
Home Tags രാഹുൽ ഗാന്ധി

Tag: രാഹുൽ ഗാന്ധി

കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും 

ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള യോഗത്തിനുശേഷമാകും നടപടി.  സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനും തീരുമാനമായി.ലോക്‌സഭയില്‍ ബഹളം വെച്ചു എന്നാരോപിച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

മോദിയെ വീണ്ടും പ്രശംസിച്ച് രാമചന്ദ്ര ഗുഹ

ബംഗളൂരു:   മോദി സ്വന്തം പ്രയത്നത്തിലൂടെ ഉയർന്നുവന്ന ഭരണപരിചയമുള്ള നേതാവാണെന്ന് വീണ്ടും ആവർത്തിച്ച് രാമചന്ദ്ര ഗുഹ. മോദി സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നും എന്നാൽ രാഹുൽ ഗാന്ധി കുടുംബാധിപത്യത്തിന്റെ പേരിലാണ് രാഷ്ട്രീയത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ ജയിപ്പിച്ചത് കേരളീയര്‍ക്ക് പറ്റിയ തെറ്റാണെന്ന് രാമചന്ദ്ര ഗുഹ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.വിശാലമായ അര്‍ത്ഥത്തിലാണ് താന്‍ രാഹുലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം...

ഭാരത് ബന്ദിന്റെ ഭാഗമായ 25 കോടി തൊഴിലാളികള്‍ക്ക് സല്യൂട്ട് -രാഹുല്‍ ഗാന്ധി

മോദി-അമിത് ഷാ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്തെ തൊഴില്‍രംഗം നശിപ്പിച്ച് തൊഴിലില്ലായ്മ സൃഷ്ടിച്ചു

ഗോത്ര നൃത്തവുമായി രാഹുല്‍ ഗാന്ധി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

ചത്തീസ്ഗഢ്:ഗോത്രവര്‍ഗ്ഗക്കാര്‍ക്കൊപ്പം പരമ്പരാഗത നൃത്തത്തിന് ചുവടുവെയ്ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീ‍ഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ. ഛത്തീസ്ഗഢിലെ റായ്പൂരില്‍  ദേശീയ ആദിവാസി നൃത്ത മഹോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.വേദിയില്‍ കലാകാരന്മാര്‍ക്കൊപ്പം ഗോത്ര വര്‍ഗ്ഗക്കാരുടെ തലപ്പാവണിഞ്ഞ് വാദ്യോപകരണങ്ങള്‍ കൈയ്യിലേന്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് നൃത്തം ചെയ്തത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍...

“രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പെട്രോള്‍ ബോംബുകളാണ്, ” ബിജെപി  മന്ത്രി

ന്യൂഡൽഹി:കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് ബിജെപി മന്ത്രിയുടെ ട്വീറ്റ്. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിലാണ് രാഹുലിനെയും പ്രിയങ്കയെയും അപഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്."പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും സൂക്ഷിക്കണം, അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. അവര്‍ എവിടെയൊക്കെ പോകുന്നുണ്ടോ, അവിടെയെല്ലാം തീ പിടിപ്പിക്കുകയും പൊതുമുതല്‍...

മീററ്റിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് തടഞ്ഞു

മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിഷേധത്തിനിടയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംങ്ങളെ കാണാൻ മീററ്റിലെത്തിയ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടഞ്ഞു. ഇരുവരും മീററ്റില്‍ എത്തുന്നതിനു തൊട്ടുമുൻപായാണ് പോലീസ് തടഞ്ഞത്.മൂന്നുപേരുടെ സംഘമായി തങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് ഇരുവരും പോലീസിനോട് പറഞ്ഞെങ്കിലും പോകാൻ അനുവദിച്ചില്ല. പ്രിയങ്കയും,രാഹുലും, പ്രമോദ് തിവാരിയും, മാത്രമേ പോകൂവെന്നും ഇത് നിരോധനാജ്ഞയുടെ ലംഘനമല്ലെന്നു പോലീസിനോട് ആവർത്തിച്ചു...

കേന്ദ്ര സര്‍ക്കാർ ഇന്ത്യയെ ഭിന്നിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നിന്നു പോരാടണം; രാഹുൽ ഗാന്ധി

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും  രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികൾ അംഗീകരിക്കില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളാണ് നാളത്തെ ഭാവി. ഇന്ത്യയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി," ട്വീറ്റിലൂടെയാണ് രാഹുല്‍ഗാന്ധി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തത്. ഇന്ന് ഡൽഹിയിൽ രാംലീല മൈതാനത്തു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗ ത്തിൽ  മോദി നടത്തിയ  പ്രസംഗത്തിനു പിന്നാലെയാണ്  രാഹുൽ ഗാന്ധി ഇന്ത്യൻ യുവാക്കളെ അഭിസംബോധന...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും,അമിത് ഷായും ഇന്ത്യൻ യുവാക്കളുടെ ഭാവി നശിപ്പിച്ചു; രാഹുൽ ഗാന്ധി

ന്യൂഡൽഹി:രാജ്യത്തെ യുവാക്കളുടെ ഭാവി പ്രധാനമന്ത്രിയും,അമിത് ഷായും ചേർന്നു നശിപ്പിച്ചന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് തന്റെ രാഹുൽ ഗാന്ധി പങ്കു വെച്ചത്. "ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും അമിത് ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ അവര്‍ക്കാവില്ല....

ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു."പൗരത്വ ഭേദഗതി നിയമവും എൻആർസിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്," ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം രാഹുൽ ഗാന്ധി രേഖപ്പെടുത്തിയത്."പൗരത്വ ഭേദഗതി...

രാജ്യത്തെ സമ്പദ് വ്യവസ്ഥ മോദി തകർത്തു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂ ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ  കോൺഗ്രസിന്റെ നേത്യത്വത്തിൽ ഡൽഹി രാംലീലാ മൈതാനത്ത്  സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിലാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്.മോദി ഒറ്റക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തു. രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുമാണ്. പക്ഷെ മോദി അതു ചെയ്തിട്ടില്ല....