28.2 C
Kochi
Wednesday, June 26, 2019
Home Tags മുഖ്യമന്ത്രി

Tag: മുഖ്യമന്ത്രി

പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തി ഇ. ശ്രീധരന്‍

എറണാകുളം:അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന.പാലം പൂര്‍ണമായും പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടത്തി വിദഗ്ദ്ധ സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതിനു ശേഷമായിരിക്കും...

എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ അധികാരത്തിനെത്താനുളള സാഹചര്യം ഉണ്ടാക്കും: അമിത് ഷാ

ന്യൂഡൽഹി:  ബി.ജെ.പിക്ക് കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും ബി.ജെ.പി. നേതൃയോഗത്തില്‍ അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി. മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ...

യു.പി: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

ലക്നൌ:  യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ച റായി ബറേലി...

പുതുച്ചേരി മുന്‍മുഖ്യമന്ത്രി ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു

ചെന്നൈ:  പുതുച്ചേരി മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ.ഡി.എം.കെ. അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996...

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തിങ്കളാഴ്ച

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന്...

വേനലവധിയ്ക്ക് ഒടുക്കം; സ്കൂളുകൾക്കു തുടക്കം

തിരുവനന്തപുരം:  വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നു തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളെങ്കിലും ഇക്കുറി ഒന്നാം ക്ലാസ്സിൽ എത്തിയേക്കും. ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. കഴിഞ്ഞ വർഷം വരെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ആണ് ആരംഭിച്ചത്. എന്നാല്‍,...

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു

വിജയവാഡ:  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും, ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനും സത്യ പ്രതിജ്ഞാച്ചടങ്ങുകളിൽ പങ്കെടുത്തു.അധികാരമേറ്റയുടൻ തന്നെ വയോജനങ്ങൾക്ക് പെൻഷനായി മാസത്തിൽ 3000 രൂപ അനുവദിച്ചുകൊണ്ടുള്ള...

ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

വിജയവാഡ:ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തില്‍, ഉച്ചക്ക് 12.23 ന് നടക്കുന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇ.എസ്‌.എല്‍. നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.ജഗന്‍ മോഹന്‍ റെഡ്ഡി മാത്രമാവും ഇന്നു സത്യപ്രതിജ്ഞ ചെയ്യുക....

പ്രേം സിങ് തമംഗ് സിക്കിമിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

ഗാംഗ്‌ടോക്ക്:സിക്കിം ക്രാന്തികാരി മോർച്ചയുടെ അദ്ധ്യക്ഷനായ പ്രേം സിങ് തമംഗ് (പി.എസ്.ഗോലേ) സിക്കിമിന്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ഗംഗാപ്രസാദാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. സിക്കിം ക്രാന്തികാരി മോർച്ചയിലെ 11 എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളി ഭാഷയിലാണ് തമംഗ് സത്യപ്രതിജ്ഞ ചെയ്തത്.2013 ലാണ് സിക്കിം ക്രാന്തികാരി മോർച്ച പാർട്ടി...

തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രവാദികളെ ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തുമെന്നും, ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു."തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അതിശക്തമായ നടപടിയെടുത്തുപോകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്,” മുഖ്യമന്ത്രി പറഞ്ഞു.ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ പിടിയിലായ രണ്ടു...