25 C
Kochi
Friday, July 3, 2020
Home Tags പോലീസ്

Tag: പോലീസ്

തൂത്തുക്കുടി കസ്റ്റഡി മരണം; മൂന്ന് പോലീസുകാർ കൂടി അറസ്റ്റിൽ

തൂത്തുക്കുടി   തമിഴ്‌നാട് തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരിച്ച കേസിൽ ഒരു എസ്‌ഐയും രണ്ട് കോൺസ്റ്റബിൾമാരും കൂടി അറസ്റ്റിലായി. അറസ്റ്റിലായത് എസ്‌ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ്.

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് 

തിരുവനന്തപുരം:   വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പോലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. ...

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ ഫുട്‌പാത്തിൽ വച്ചാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ലോക്ക്ഡൗണിൽ ഇവർ നേരിടുന്ന പ്രയാസങ്ങൾ രാഹുൽ നേരിട്ട് തന്നെ ചോദിച്ചറിഞ്ഞു. കൊവിഡ് സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചെത്തിയ...

കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാത്തത് നോയിഡയിൽ ശിക്ഷാർഹമായ കുറ്റം

ഉത്തർപ്രദേശ്:   സ്മാര്‍ട്ട് ഫോണില്‍ 'ആരോഗ്യ സേതു' ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇല്ലെങ്കിൽ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ...

‘ആക്റ്റിവിസ്റ്റ്’ അഭിലാഷ് പടച്ചേരിയുൾപ്പെടെ മൂന്ന് പേർ യുഎപിഎ കേസില്‍ അറസ്റ്റിൽ

കോഴിക്കോട്:   കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലിൽ മൂന്ന് പേരെക്കൂടി എന്‍ ഐ എ സംഘം കസ്റ്റഡിയിലെടുത്തു. ആക്റ്റിവിസ്റ്റായി സുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെടുന്ന അഭിലാഷ് പടച്ചേരി താമസിക്കുന്ന വാടക വീട് റെയ്ഡ് ചെയ്യുകയും അവിടെ നിന്ന് മൊബൈൽ തുടങ്ങിയവ...

പോലീസുകാരും പൊതുജനങ്ങളും

#ദിനസരികള്‍ 1079   കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത് വിവാദങ്ങളില്‍ പെടുന്നു. പോലീസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും ജനങ്ങളില്‍ ശരിയായ ധാരണയുണ്ടാക്കുന്നതിനു പകരം ഭയമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം കൊടുക്കുന്ന ചില ഉദ്യോഗസ്ഥരേയും ഇക്കാലത്ത് നാം...

കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ ഡ്രോണുകളുമായി തൃശ്ശൂര്‍ സിറ്റി പോലീസ്

തൃശ്ശൂർ:   ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പോലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്‌ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. കൂട്ടംകൂടി നിൽക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തും....

ഡൽഹിയിൽ വീണ്ടും പ്രതിഷേധക്കാർക്കെതിരേ ആക്രമണം

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ തോക്കുമായി റോഡില്‍ ഇറങ്ങിയ യുവാവ് പോലീസ് പിടിയിലായി, എട്ടു തവണയാണ് ഇയാൾ വെടിയുതിര്‍ത്തത്. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും...

പോലീസ് പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1029   ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു. കേരളത്തില്‍ ഒരു ചരിത്ര സത്യം വിളിച്ചു പറഞ്ഞതിന് കേസെടുക്കുക എന്ന അവസ്ഥയിലേക്ക് എത്തിയെങ്കില്‍ അതില്‍പ്പരം ദയനീയമായി മറ്റെന്താണുള്ളത്?കേട്ടത് ശരിയാണോയെന്ന് ഒന്നുകൂടി അന്വേഷിച്ചു....