33 C
Kochi
Wednesday, April 8, 2020
Home Tags പിണറായി വിജയന്‍

Tag: പിണറായി വിജയന്‍

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

കൊച്ചി ബ്യൂറോ:   മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് കേന്ദ്ര ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നൂറിലേറെ പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ നാലായിരത്തി മുന്നൂറ്റി പന്ത്രണ്ട് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 149 പേർ മരണപ്പെട്ടിട്ടും...

തലശ്ശേരി കൂ‍ർഗ് പാതയിലെ തടസ്സം: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്കു കത്തയച്ചു

തിരുവനന്തപുരം:   തലശ്ശേരി കൂർഗ് ദേശീയപാതയിലെ റോഡ് കർണ്ണാടക മണ്ണിട്ട് അടച്ച് ഗതാഗതം തടസ്സപ്പെടുത്തിയതു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുവാഹനഗതാഗതത്തിൽ തടസ്സം നേരിട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.ഈ വഴിയുള്ള ഗതാഗതത്തിനു തടസ്സം നേരിട്ടാൽ അവശ്യസാധനങ്ങളുമായി വരുന്ന വാഹനം...

മതപരമായ ചടങ്ങുകളിൽ ആളുകൾ കൂടാതെ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

എറണാകുളം:   കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതപരമായ ചടങ്ങുകളിൽ ജനങ്ങൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ജില്ലയിലെ വിവിധ മതമേലധികാരുകളുമായി ജില്ലാകളക്ടർ എസ് സുഹാസിൻ്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസു വഴി മുഖ്യമന്ത്രി ചർച്ച നടത്തി. നാടൊന്നാകെ ഒരു വിപത്തിനെ നേരിടുന്ന ഘട്ടത്തിൽ നാടിൻ്റെ...

മുഖ്യമന്ത്രി വാക്ക് പാലിച്ചു: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകം വിതരണം ചെയ്തു, ആദ്യ പുസ്തകം ശ്രീഹരിക്ക്

കൊച്ചി:ഈ അധ്യയന വർഷത്തെ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചു. സംസ്ഥാനത്തെ 35 ലക്ഷത്തോളം വിദ്യാർഥികളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം ആദ്യം ലഭിച്ചത് കീഴ്മാട് അന്ധവിദ്യാലയത്തിലെ നാലാംക്ലാസ് വിദ്യാർഥി ശ്രീഹരി ഷിബുവിനാണ്. കേരള ബുക്സ്...

പ്രളയബാധിതര്‍ക്ക് റോട്ടറിയുടെ കെെത്താങ്ങ്; 28 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം:   മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോട്ടറി ഇന്റര്‍നാഷണലുമായി വിവിധ മേഖലകളില്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ നിർമ്മിച്ച 28 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്തഘട്ടത്തില്‍ നിര്‍മിക്കുന്ന 52 വീടുകളുടെ നിര്‍മ്മാണോദ്ഘാടനവും, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ടിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 10 കോടി...

ലൈഫ് പദ്ധതി; അവകാശ തര്‍ക്കങ്ങളും വിവാദങ്ങളും

തിരുവനന്തപുരം: കേരളത്തിന്‍റെ ഒരു രാഷ്ട്രീയ അന്തരീക്ഷം വച്ച്, പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോഴും, നാഥനില്ലാ കളരി പോലെ അനാഥമായി കിടക്കുമ്പോഴുമാണ് വിവാദങ്ങളും, വാദ പ്രതിവാദങ്ങളും ഉടലെടുക്കുന്നത്. എന്നാല്‍ ഈ ചരിത്രത്തിലൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് ലൈഫ് മിഷന്‍ പദ്ധതി.പദ്ധതി പൂര്‍ത്തിയായി 214000 വീടുകളുടെ താക്കോല്‍ ദാനവും കഴിഞ്ഞാണ് വിവാദം മുറുകുന്നത്...

കൃതി അന്താരാഷ്ട്ര പുസ്തകമേളയിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം:   അറിവ് പൂക്കുന്ന അക്ഷര വേദിയില്‍ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി. കൃതി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും...

പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂർ:   കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യം മുഴുവൻ ഉറ്റുനോക്കിയ യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതുചെറിയ മനസ്സുള്ള ചിലരുടെ ഇടപെടൽ മൂലമാണെന്നും, നാടിന്റെ നിലനിൽപിന്റെ പ്രശ്നമാണെങ്കിലും ഞങ്ങളോടു യോജിക്കാനില്ലെന്നാണ് ചില ആളുകൾ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല മറിച്ച്...

കേരള സാഹിത്യോത്സവം ജനുവരി 16 മുതല്‍; അതിഥി രാജ്യം സ്പെയിന്‍

കോഴിക്കോട്:   കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 484 എഴുത്തുകാര്‍ പങ്കെടുക്കുന്ന ബഹുഭാഷ സാഹിത്യോത്സവത്തില്‍ സ്പെയിന്‍ ആണ് അതിഥി രാജ്യം.ഇന്ത്യന്‍ ഭാഷകളില്‍ തമിഴാണ് ഇത്തവണ അതിഥി ഭാഷ....

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ജന നിബിഡമായി മറൈന്‍ഡ്രൈവിലെ ഭരണഘടന സംരക്ഷണ സംഗമം

എറണാകുളം:   പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.രാജ്യം അപകടത്തിലെത്തി നിൽക്കുമ്പോൾ കക്ഷി രാഷ്ട്രീയത്തിന്റെ നിലപാടല്ല, ഏകമനസ്സോടെയുള്ള ചെറുത്തുനിൽപ്പാണു വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തില്‍ പറ‍ഞ്ഞു.എല്‍ഡിഎഫ് ഘടകകക്ഷി...