31 C
Kochi
Friday, November 15, 2019
Home Tags തിരുവനന്തപുരം

Tag: തിരുവനന്തപുരം

തിരുവനന്തപുരം: ഓടുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നും വിദ്യാർത്ഥികൾ തെറിച്ചു വീണു

തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ കോവളത്ത് ഓടിക്കൊണ്ടിരിക്കവേ കെ എസ് ആർ ടി സി ബസ്സിലുണ്ടായിരുന്ന സ്കൂൾ കുട്ടികൾ തെറിച്ചു പുറത്തേക്ക് വീണു. അധികയാത്രക്കാരുമായി നീങ്ങിയ വണ്ടിയുടെ തിക്കിലും തിരക്കിലും വാതിൽ തുറന്നതായിരുന്നു അപകടത്തിന് വഴി വച്ചത്. വാതിലിനരികെ പിടിച്ചു നിന്നിരുന്ന വിദ്യാർത്ഥികളാണ് പുറത്തേക്ക് തെറിച്ച് വീണത്.തിരുവനന്തപുരം മോഡൽ...

സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബര്‍ രണ്ടാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി പരിഗണിച്ചാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബര്‍ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. അതേസമയം, മറ്റ് തിയതികളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ഇക്കൊല്ലത്തെ ഓണപ്പരീക്ഷകൾ...

‘മേയർ ബ്രോയെ’ ട്രോളിക്കൊല്ലി സ്നേഹിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ല കളക്ടര്‍ കെ. വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വി.കെ. പ്രശാന്താണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ കളക്ഷന്‍ പോയിന്റ് തുടങ്ങാന്‍ മടിച്ച് നിന്നതോടെയായിരുന്നു കോര്‍പറേഷന്‍ ദുരിതാശ്വാസ സാമഗ്രികൾക്കായി കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. ഇതിനു പൊതുജനങ്ങളിൽ നിന്നും വൻ പിന്തുണ ലഭിക്കുകയും...

എ.സമ്പത്ത് ഇനി സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി: മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമനത്തിന് അംഗീകാരം നല്‍കി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്‌സണ്‍...

പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും

തിരുവനന്തപുരം: രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. 12%, 18%, 28% ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്‍പന്നങ്ങള്‍ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങള്‍ തുടങ്ങി 0%,...

യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തുകേസ് പ്രതികളായ ഒമ്പതു പേർക്കു കൂടി സസ്‌പെന്‍ഷൻ

തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ഒമ്പതു പേരെക്കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നിലവിൽ, എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിലെ പോലീസ് സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയായ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ 19 പേരാണ് ഇതുവരെ പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്....

ലുലുമാളിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി:തിരുവനന്തപുരം ലുലു ഇന്റര്‍നാഷണലിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി. മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ഇത്രയധികം ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദീകരണം നല്‍കാന്‍ ലുലു അടക്കമുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടന്ന ഈ കള്ളനോട്ടു വേട്ടയിൽ നിരവധി നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും...

അമ്പൂരി കൊലപാതകം: യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയുമായി പ്രണയത്തിലായിരുന്ന അഖില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. മറ്റൊരു...

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ടു​വി​ട്ട...