27.7 C
Kochi
Thursday, July 18, 2019
Home Tags തിരുവനന്തപുരം

Tag: തിരുവനന്തപുരം

അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ–19 രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വമ്പൻ വിജയം. ഇന്നിങ്സിനും 158 റൺസിനും ജയിച്ച ഇന്ത്യ രണ്ടു വിജയങ്ങളോടെ പരമ്പരയും സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ 2ന് 50 എന്ന നിലയിൽ ഇന്നലെ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 85 റൺസിന് ഇന്ത്യൻ ബോളർമാർ ചുരുട്ടിക്കെട്ടി....

സമൂഹത്തിലെ അനീതികൾക്കെതിരെ തെരുവോരത്ത് ചിത്രപ്രദർശനം നടത്തി കലാകാരൻ

തിരുവനന്തപുരം: കലയുടെ മേഖലയിലും, പൊതുവിൽ സമൂഹത്തിലും, വർദ്ധിച്ചുവരുന്ന സവർണ്ണ മേധാവിത്തത്തിനും, മറ്റു അനീതികൾക്കും എതിരെ പ്രതിഷേധ സൂചകമായി നടത്തുന്ന ചിത്രപ്രദർശനത്തിന് ഇന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ തുടക്കമാവും.ബിജോയ് എസ്.ബി എന്ന സ്വതന്ത്ര ചിത്രകാരനാണ്, 'നമ്മവര' എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിലൂടെ, തന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര...

തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് വിമാനത്താവള നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ?

തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവര്‍ക്ക് ലഭിക്കും എന്ന് ഉറപ്പായത്. തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറില്‍ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോള്‍...

കേരളത്തിലെ കോണ്‍ഗ്രസ് ആര്‍.എസ്.എസ്സിന് വിധേയപ്പെട്ടിരിക്കുന്നു; തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ട് അതിന് തെളിവ്: കോടിയേരി

തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സിന് വിധേയപ്പെട്ടിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ തിരിയാന്‍ എവിടെയും കോണ്‍ഗ്രസ്സ് ആര്‍.എസ്.എസ്സുമായി കൈകോര്‍ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ കൂട്ടുകെട്ടുകള്‍ ഇതിന് തെളിവാണ്. തിരുവനന്തപുരത്തെ മലയിന്‍കീഴ് കോട്ടുകാല്‍, വയനാട്ടിലെ തരിയോട് ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ് ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുന്നത് ഇത്തരം അവിശുദ്ധ...

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് പി.ജെ. ജോസഫ്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വേണമെന്ന നിലപാടിൽ പി.ജെ ജോസഫ്. ഇപ്പോഴുള്ള കോട്ടയത്തിനു പുറമെ ഇടുക്കിയിലോ ചാലക്കുടിയിലോ സീറ്റ് ലഭിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ മാറ്റമില്ല എന്ന് അറിയിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്.ഫെബ്രുവരി 20...

സർക്കാർ ഡ്രൈവർമാർക്ക് ഇനി വെള്ള യൂണിഫോം

തിരുവനന്തപുരം:സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കറുപ്പ് പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് പുതിയ യൂണിഫോം.എന്‍സിസി, വിനോദസഞ്ചാരം, പൊലീസ്, എക്‌സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലൊഴികെയുള്ളവര്‍ക്കാണ് ഇത് ബാധകമാകുന്നത്.

തിരുവനന്തപുരം നഗരസഭയുടെ ആദ്യ ‘ഷീ ലോഡ്ജ്’

 തിരുവനന്തപുരം:നഗരസഭയുടെ ആദ്യ വനിതാ ലോഡ്ജ് ശ്രീകണ്‌ഠേശ്വരത്ത് മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനംചെയ്തു. നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കു സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഷീ ലോഡ്ജ് ആരംഭിക്കുന്നതെന്ന് മേയർ പറഞ്ഞു. എട്ടുപേർക്കുള്ള ഡോർമിറ്ററിയും രണ്ട് ഡബിൾ റൂമുകളും ഉൾപ്പെടെ 12 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ആദ്യം ഒരുക്കിയിട്ടുള്ളത്.75...

ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികള്‍

തിരുവനന്തപുരം:ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും, തുടര്‍ന്ന് ജീവന്‍ വരെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ നിരവധി രോഗികള്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നും രോഗികള്‍ ചൂണ്ടിക്കാട്ടി. ഡയാലിസിസ്...