Sun. Jan 19th, 2025

ഡല്‍ഹി: 2024-ല്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നത് നൂറു ശതമാനം ഉറപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 സീറ്റ് നേടുന്നത് പോലും പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത ആളുകള്‍ക്കിടയില്‍ അതിവേഗം വര്‍ധിച്ചുവരികയാണ്. അടുത്ത 12 മാസത്തിനുള്ളില്‍ വലിയ മാര്‍ജിനില്‍ മോദിയെ മറികടക്കും. രാഹുല്‍ ദര്‍ശനവും ലക്ഷ്യബോധവും ഉള്ള വ്യക്തിയണ’- ശ്രീവത്സ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് കിരീടധാരണം നടത്തുന്ന രാജാവും സാധാരണക്കാരുമായി ഇടപഴകുന്ന നേതാവും തമ്മിലാണ് പോരാട്ടം. സാധാരണക്കാരന്‍ എന്താണ് അനുഭവിക്കുന്നതെന്ന് മോദിക്ക് അറിയില്ലെന്നും സ്വന്തം അധികാരം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ അദ്ദേഹം മുഴുകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം അതിവേഗം ഉയരുകയാണെന്നും ശ്രീവത്സ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം