Tue. Oct 8th, 2024
Malayali Jinson Charles, first Indian to become a minister in Australia

ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സിന് കായികം, കല സാംസ്കാരികം, യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി  ഇടം നേടുന്ന ഇന്ത്യക്കാരാണ് ജിന്‍സണ്‍ ചാള്‍സ്.

ആന്റോ ആന്റണി എംപി യുടെ സഹോദരപുത്രനായ ജിന്‍സണ്‍ ലേബർ പാർട്ടിക്ക് വേണ്ടിയാണ് മത്സരിച്ചത്. നഴ്സിങ് ജോലിക്കായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിലും മലയാളികൾ മത്സരിച്ചെങ്കിലും ജിന്‍സണ്‍ ചാള്‍സ് മാത്രമാണ് വിജയിച്ചത്.