Fri. Mar 29th, 2024

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഒന്നിച്ചുപോകന്‍ കഴിയാത്ത എംഎല്‍എമാരും എംപിമാരും ഉണ്ടെന്ന് ഷിന്‍ഡെ വിഭാഗത്തില്‍ ഉണ്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന. ബിജെപിയുമായി ഒന്നിച്ചുപോകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത 22 എംഎല്‍എമാരും ഒമ്പത് എംപിമാരും ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് രാജിവെക്കുമെന്നാണ് സാമ്‌നയിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി സഖ്യത്തിലുള്ള മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ഭരണത്തില്‍ ഇവര്‍ അസ്വസ്ഥരാണെന്നും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനായക് റാവുത്ത് പറഞ്ഞു. ഷിന്‍ഡെ പക്ഷത്തെ മുതിര്‍ന്ന നേതാവ് ഗജാനന്‍ കിര്‍തികര്‍ ബിജെപിയോടുള്ള അനിഷ്ടം തുറന്നുപറഞ്ഞതായാണ് സാമ്‌നയിലെ റിപ്പോര്‍ട്ടിലുള്ളത്. തങ്ങളുടെ മണ്ഡലങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നാണ് ബിജെപിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ശിവസേനയുടെ 13 എംപിമാര്‍ ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണെന്നും എന്നിട്ടും തങ്ങളുടെ ആവശ്യങ്ങളില്‍ ഒരു നടപടിയുമം ഉണ്ടാകുന്നില്ലെന്നും ഗജാനന്‍ കിര്‍തികര്‍ പറയുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം