Thu. Dec 19th, 2024
യു എസ്:

വാട്‌സ്ആപ്പിന്റെ യുപിഐ വഴി പണമയക്കുന്നവർക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുകയാണ് കമ്പനി. വാട്‌സ്ആപ്പ് വഴി പണമയക്കുന്ന എല്ലാവർക്കും 51 രൂപ കിട്ടും. ഒരു വാട്‌സ്ആപ്പ് അക്കൗണ്ടിന് അഞ്ച് തവണ 51 രൂപയാണ് ലഭിക്കുക. ഇങ്ങനെ ഒരാൾക്ക് 255 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പണമിടപാട് പൂർത്തിയായാൽ പണം അക്കൗണ്ടിലെത്തും.

ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പിനുള്ളിൽ തന്നെ പണമയക്കാനുള്ള യുപിഐ സേവനം കഴിഞ്ഞ വർഷം അവസാനത്തോടെയാണ് വാട്‌സ്ആപ്പ് ആരംഭിച്ചത്. എന്നാൽ മറ്റ് യുപിഐ സേവനങ്ങളിൽ നിന്ന് കനത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ ഗൂഗിൾ പേയും, ഫോൺ പേയുമെല്ലാം ക്യാഷ്ബാക്കുകൾ നൽകുന്നുണ്ട്.

വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു രൂപ അയച്ചാൽ പോലും ക്യാഷ്ബാക്ക് കിട്ടാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.