Mon. Dec 23rd, 2024
മാന്നാർ:

വെള്ളപ്പൊക്കം കെടുതികളും ദുരിതവും അപ്പർകുട്ടനാട്ടിൽ തുടരുന്നു, മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. ഒന്നരയാഴ്ചയോളം വെള്ളം കയറി കിടന്ന കിണറുകൾ മലിനപ്പെട്ടതു കാരണമാണ് ഒട്ടുമിക്ക വീട്ടുകാർക്കും ശുദ്ധജലം ലഭിക്കാത്തിനു കാരണം. വെള്ളം പൂർണമായി വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നുമിറങ്ങിയെങ്കിലും പരിസരപ്രദേശമാകെ കറുത്ത വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കിണറുകൾ ശുചീകരിക്കാൻ കഴിയാത്തത്.

ഇവിടെ പൈപ്പ് വെള്ളമെത്തുന്നുണ്ടെങ്കിലും അരുചിയും നിറവ്യത്യാസവും കാരണം കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയാണ് ഇവിടത്തുകാർ ഉപയോഗിക്കുന്നത്. ഈ സ്ഥിതി മാറണമെങ്കിൽ വീണ്ടും മഴ പെയ്തു വെള്ളപ്പൊക്കമുണ്ടാകാതെ ഇവ ഒഴുകി പോകണം. അതിന് ഇനിയും സമയമെടുക്കുമെന്നാണ് ജനം പറയുന്നത്.