Wed. Jan 22nd, 2025
വാഷിങ്​ടൺ ഡി സി:

കാസിനോയിൽ നിന്ന്​ വൻ തുക നേടി മടങ്ങുന്നതിനിടെ യു എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിച്ചു. ന്യൂജേഴ്​സിയിലെ പ്ലെൻസ്​ബ്രോയിലെ താമസക്കാരനും ഫാർമ കമ്പനി സി ഇ ഒയുമായ ശ്രീ രൻഗ അരവാപള്ളി(54) ആണ്​ വെടിയേറ്റ്​ മരിച്ചത്​. കാസിനോയിൽ ചൂതുകളിച്ച്​ ഇയാൾ 10,000 ഡോളർ നേടിയിരുന്നു. ഇതുമായി പോകു​മ്പോഴായിരുന്നു അക്രമി വെടിയുതിർത്തത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. ജെകി റെ​ഡ്​ ജോൺ എന്നയാളാണ്​ അറസ്റ്റിലായത്​. കൊല്ലപ്പെട്ട അരവാപള്ളിയെ ഇയാൾ പിന്തുടർന്നതായി കണ്ടെത്തിയിട്ടുണ്ട്​. പെൻസിൽവാനിയയിൽ നിന്നാണ്​ ഇയാൾ അറസ്റ്റിലായത്​. വൈകാതെ ഇയാളെ ന്യൂജേഴ്​സിയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

പെൻസിൽവാനിയയിലെ പാർക്​സ്​ കാസിനോയിൽ നിന്ന്​ 10,000 ഡോളർ ഫാർമ കമ്പനി ഉടമ നേടിയിരുന്നു. ഇതുകണ്ട പ്രതി 80 കിലോ മീറ്റർ ദൂരം പിന്തുടരുകയും പിന്നീട്​ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നുത്​. ഭാര്യക്കും മകൾക്കുമൊപ്പം യു എസിൽ താമസമാക്കിയ അരവാപള്ളി 2014 മുതൽ യു എസിലെ അറുക്​സ്​ കമ്പനി സി ഇ ഒയാണ്​.