Sat. Jan 18th, 2025
അമേരിക്ക:

പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലെ സര്‍വീസുകളാണ് നിലവില്‍ റദ്ദുചെയ്തത്. ഇന്ന് നാനൂറോളം വിമാനസര്‍വീസുകള്‍ റദ്ദുചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ചുഴലി അടക്കമുള്ള പ്രതികൂല കാലാവസ്ഥയും വേണ്ടത്ര ജീവനക്കാരില്ലത്തതുമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് സിഇഒ ഡേവിഡ് സെയ്മര്‍ അറിയിച്ചു. വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍ മോശം കാലാവസ്ഥയും എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സിന്റെ കുറവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.