Mon. Apr 28th, 2025
അഫ്ഗാനിസ്ഥാൻ:

വിവാഹ പാര്‍ട്ടിയിലെ സംഗീതം അവസാനിപ്പിക്കാന്‍ താലിബാന്‍ 13 പേരെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍റെ മുന്‍ വൈസ് പ്രസിഡന്‍റായ അമറുള്ള സലേയാണ് താലിബാന്‍റെ ക്രൂരകൃത്യത്തേക്കുറിച്ച് ട്വിറ്ററില്‍ വിശദമാക്കിയത്.

കാബൂളിനോട് ചേര്‍ന്നുള്ള അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയായ നാന്‍ഗ്രഹറിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് അമറുള്ള സലേ ആരോപിക്കുന്നത്. താലിബാന്‍റെ ഭരണത്തിനെതിരായ അപലപിക്കല്‍ ആവശ്യത്തിന് ആയെന്നും രാജ്യത്തിന്‍റെ ഒന്നിച്ചുള്ള പ്രതിരോധം വേണമെന്നും ആവശ്യപ്പെട്ടാണ് അമറുള്ള കൂട്ടക്കൊലയുടെ കാര്യം വിശദമാക്കിയത്.