Mon. Dec 23rd, 2024
യാംഗോൻ:

രാജ്യ​ദ്രോഹക്കുറ്റം ചുമത്തി മ്യാന്മർ നേതാവ്​ ഓങ്​സാൻ സൂചിയുടെ അടുത്ത സഹായി യു വിൻ തീനെ(80) സൈന്യം​ 20 വർഷം തടവിനു ശിക്ഷിച്ചു. മുൻ പാർലമെൻറംഗമാണിദ്ദേഹം. നയ്​പിഡാവിലെ പ്രത്യേക കോടതിയാണ്​ ശിക്ഷ വിധിച്ചത്​. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്​ അദ്ദേഹ​ത്തിൻ്റെ അഭിഭാഷകൻ അറിയിച്ചു.

വിചാരണക്കൊടുവിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ഉന്നതനേതാവാണ്​ വിൻ തീൻ. മുൻ സൈനികനായ ഇദ്ദേഹം ദീർഘകാലം രാഷ്​ട്രീയത്തടവുകാരനായിരുന്നു. സൂചിയുടെ വലംകൈയായാണ്​ അറിയപ്പെടുന്നത്​.

മ്യാന്മറിൽ സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ്​ ഫോർ ഡെമോക്രസിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കി ഫെ​ബ്രുവരി ഒന്നിനാണ്​ സൈന്യം ഭരണം പിടിച്ചെടുത്തത്. 2020ലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടത്തിയെന്നാരോപിച്ചായിരുന്നു ഇത്​.