Wed. Jan 22nd, 2025
ന്യൂയോർക്ക്​:

ലോകത്ത്​ കൊവിഡ്​ മഹാമാരി കാരണം ജീവൻ നഷ്​ടമായവരുടെ എണ്ണം അരക്കോടി കവിഞ്ഞു. വേൾഡോമീറ്ററിന്‍റെ കണക്കുകൾ പ്രകാരം 50,04,370 പേരാണ്​ ഇതുവരെ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​.

ആകെ കൊവിഡ്​ രോഗികളുടെ എണ്ണം 24,67,43,439 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4,66,000 പുതിയ കൊവിഡ്​ കേസുകളാണ്​ റി​പ്പോർട്ട്​ ചെയ്തത്​. ​

യു എസ്​ എ (4.67 കോടി), ഇന്ത്യ (3.4 കോടി), ബ്രസീൽ (2.1 കോടി) എന്നീ രാജ്യങ്ങളെയാണ്​ മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ചത്​. ഈ രാജ്യങ്ങൾ തന്നെയാണ്​ മരണസംഖ്യയുടെ കാര്യത്തിലും ആദ്യ മൂന്ന്​ സ്​ഥാനങ്ങളിലെത്തിയത്​. 7.6 ലക്ഷമാളുകളാണ്​ അമേരിക്കയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ചത്​. 6.07 ലക്ഷമാളുകൾ മരിച്ച ബ്രസീലാണ്​ രണ്ടാമത്​. ഇന്ത്യയിൽ 4.57 ലക്ഷം പേർ​ മഹാമാരിക്ക്​ കീഴടങ്ങി​.

ലോകത്ത്​ ഇതുവരെ 22,35,29,314 പേർ കൊവിഡിൽ നിന്ന്​ മുക്തി നേടിയിട്ടുണ്ട്​. 1,82,09,755 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. അതിൽ 74,768 പേരുടെ നില ഗുരുതരമാണ്​.