Mon. Dec 23rd, 2024
സാവോപോളോ:

കൊവിഡ്​ മഹാമാരി തടയുന്നതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ജയ്​ർ ബൊൽസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. കൊവിഡ്​ കൈകാര്യം ചെയ്​തതിലെ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ പേരുടെ ജീവനെടുത്തത്​.

ഇത്​ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന്​ വിലയിരുത്തിയാണ്​ ബൊൽസൊനാരോക്കെതിരെ നടപടിക്ക്​ ശിപാർശ വന്നത്​. സെനറ്റ്​ നടപടിയുൾപ്പെടെ ചീഫ്​ പ്രോസിക്യൂട്ടർ പരിശോധിക്കും.