Mon. Dec 23rd, 2024
യു എസ്:

വാട്​സ്​ആപ്പ്​ ചാറ്റുകൾ ഐ ഒ എസിൽ നിന്നും ആൻഡ്രോയ്​ഡിലേക്ക്​ കൈമാറാൻ അനുവദിക്കുന്ന ഫീച്ചർ കഴിഞ്ഞ ആഗസ്തിലായിരുന്നു വാട്​സ്​ആപ്പ്​ അവതരിപ്പിച്ചത്​. ഇന്റർ പ്ലാറ്റ്‌ഫോം ഡാറ്റാ ട്രാൻസ്ഫർ എന്ന സവിശേഷത പക്ഷെ, ആൻഡ്രോയ്​ഡ്​ 10നും അതിന്​ മുകളിലും പ്രവർത്തിക്കുന്ന സാംസങ് ഫോണുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

എന്നാൽ, പിക്​സൽ ഫോണുകളിലും ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന മറ്റ്​ ഫോണുകളിലും ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്​ ഗൂഗിൾ. ഇക്കാര്യം ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ്​ കമ്പനി പങ്കുവെച്ചിരിക്കുന്നത്​.

‘ഇന്ന് മുതൽ ഐഫോണിലെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററിയും മറ്റ്​ ഫയലുകളും സുരക്ഷിതമായി ആൻഡ്രോയ്​ഡിലേക്ക് മാറ്റാൻ കഴിയുമെന്ന്’ ഗൂഗിൾ അവരുടെ പോസ്റ്റിൽ പറയുന്നു. വാട്ട്‌സ്ആപ്പ് ടീമുമായി ചേർന്ന് ഈ ഫീച്ചർ തങ്ങളുടെ പിക്‌സൽ ഫോണുകളിലേക്ക്​ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.