Fri. Nov 22nd, 2024
ന്യൂഡൽഹി:

പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെത്തി. അജ്‌നല പൊലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോണിന് നേരെ വെടിയുതിർത്തതോടെ ഡ്രോൺ അതിർത്തി കടന്ന് പാകിസ്താൻ ഭാഗത്തേക്ക് പോയി. ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങളോ മറ്റോ കടത്താൻ ഡ്രോൺ ഉപയോഗിച്ചതായി സംശയിക്കുന്നതായി സുരക്ഷസേന അറിയിച്ചു.

അതിനിടെ ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. കുല്‍ഗാം സ്വദേശിയായ ജാവിദ് അഹമ്മദ് വാനിയെന്ന ഭീകരനെയാണ് വധിച്ചത്. ഒരു സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്താനുള്ള പദ്ധതി ഭീകരൻ തയ്യാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ കൊലപ്പെടുത്തിയ ഭീകരൻ ഗുല്‍സാറിന്‍റെ പങ്കാളിയായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. തോക്കും തിരകളും ഗ്രനേഡും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റു. സാധാരണക്കാർക്ക് നേരെ ആക്രമണം വർദ്ധിച്ചതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.