Fri. Apr 26th, 2024

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ പാകിസ്താൻ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ടുകൾ. മുഴുവൻ സമയ പരിശീലകനായി കേർസ്റ്റനെ എത്തിക്കാൻ പിസിബി ശ്രമിക്കുന്നു എന്നാണ് സൂചന. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത കേർസ്റ്റൺ ദക്ഷിണാഫ്രിക്കയെയും പരിശീലിപ്പിച്ചിട്ടുണ്ട്.പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ് ആയിരുന്നു നേരത്തെ പാക് പരിശീലകൻ. എന്നാൽ, ടി-20 ലോകകപ്പിനു മുന്നോടിയായി മിസ്ബയെ മാറ്റി.

പകരം മുൻ ഇതിഹാസ താരം സഖ്‌ലൈൻ മുഷ്താഖ് ടീമിൻ്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഗാരി കേർസ്റ്റണിൻ്റെ പേര് ഉയർന്നുകേൾക്കുന്നത്. പിസിബി ചെയർമാൻ റമീസ് രാജയ്ക്ക് കേർസ്റ്റണിൽ താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.