Fri. Apr 19th, 2024
റോം:

ഈ മാസം 30നും 31നും ഇറ്റലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈന, റഷ്യ നേതാക്കൾ പ​ങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച്​ വിദേശകാര്യ മന്ത്രി വാങ്​ യി സമ്മേളനത്തിനെത്തും.

നയത​ന്ത്രപ്രശ്​നങ്ങൾ മൂലം തുർക്കിയും സമ്മേളനത്തിനില്ല. കാലാവസ്​ഥ വ്യതിയാനമാണ്​ ഉച്ചകോടിയിലെ മുഖ്യ വിഷയം. യു എസ്​, ആസ്​ട്രേലിയ, ഫ്രാൻസ്​ എന്നീ രാജ്യങ്ങൾ പ​ങ്കെടുക്കും. അന്തർവാഹിനി കരാറിൽ നിന്ന്​ ആസ്​ട്രേലിയ പിന്മാറിയതിനെ തുടർന്നുണ്ടായ പ്രശ്​നങ്ങൾക്കു ശേഷം ആദ്യമായാണ്​ ഫ്രാൻസും ആസ്​ട്രേലിയയും യു എസും ഒരു വേദിയിൽ ഒന്നിക്കുന്നത്​.

ആഗോളതാപനം തടയാൻ ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ 10,000 കോടി ഡോളർ നൽകുമെന്ന ജി20 രാജ്യങ്ങളുടെ വാഗ്​ദാനം പാലിക്കണമെന്നാണ്​ യു എന്നിൻ്റെ ആവശ്യം. കാലാവസ്​ഥ വ്യതിയാനത്തിനു കാരണമായ കാർബൺ വാതകങ്ങൾപുറന്തള്ളുന്നതിൻ്റെ 80 ശതമാനം ഉത്തരവാദിത്തവും ജി20 അംഗങ്ങൾക്കാണ്​.