Sat. Jan 18th, 2025
ജപ്പാൻ:

പ്രണയത്തിനു വേണ്ടി രാജകൊട്ടാരവും പദവികളും ഉപേക്ഷിക്കാന്‍ തയ്യാറായ ജാപ്പനീസ് രാജകുമാരി മാക്കോ വിവാഹിതയായി. ചൊവ്വാഴ്ചയാണ് വിവാഹിതയായത്. ഇതോടെ കുമാരിക്ക് രാജപദവി നഷ്ടമായി. കോളേജിലെ സഹപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോയെയാണ് മാക്കോ രാജകുമാരി വിവാഹം കഴിച്ചത്.

മാക്കോയുടെയും കെയ് കൊമുറോയുടെയും വിവാഹ ഉടമ്പടി ചൊവ്വാഴ്ച രാവിലെ ഒരു കൊട്ടാരം ഉദ്യോഗസ്ഥൻ സമർപ്പിച്ചു. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതായി ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസി അറിയിച്ചു. ഉച്ചക്കു ശേഷം ദമ്പതികള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവാദമുണ്ടാകില്ലെന്നും ഏജന്‍സി അറിയിച്ചു.

കമുറോയുമായുള്ള പ്രണയം രാജകുടുംബത്തില്‍ വലിയ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. കമുറോക്കെതിരെയുള്ള വാര്‍ത്തകള്‍ കണ്ട് മാക്കോ അസ്വസ്ഥയായിരുന്നു. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന ചടങ്ങുകളൊന്നും മാക്കോ രാജകുമാരിയുടെ കല്യാണത്തിനുണ്ടായിരുന്നില്ല. വിവാഹവിരുന്നും നടന്നില്ല. ഇവരുടെ വിവാഹം ഒരു ആഘോഷമേ ആയിരുന്നില്ലെന്നും ഏജന്‍സി പറയുന്നു.