Wed. Nov 6th, 2024
കൊ​ച്ചി:

നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദർശനം തുടങ്ങുന്നത്.

പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. വി​ദേ​ശ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്നു മു​ത​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം.

നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ നോ ​ടൈം റ്റു ​ഡൈ ആ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. നി​ല​വി​ല്‍ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. ദീ​പാ​വ​ലി മു​ത​ല്‍ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ റി​ലീ​സി​നെ​ത്തും.

മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയേറ്റർ ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗംചേരാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.