Wed. Jan 22nd, 2025
മുംബൈ:

ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെയെ എൻസിബി വിജിലൻസ് സംഘം നാളെ ചോദ്യം ചെയ്യും. സംഭവത്തിൽ സമീർ വാങ്കഡയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം, ആരോപണങ്ങൾ സമീർ വാങ്കഡ തള്ളി. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമീർ വാങ്കഡ പറഞ്ഞു. അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് വാങ്കഡ സെഷൻസ് കോടതിയെ സമീപിച്ചു.

ഇതിനിടെ കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകർ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളി. ഇത് വാങ്കഡയ്ക്ക് തിരിച്ചടിയായി. പ്രഭാകറിന് മുംബൈ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.