Wed. Nov 6th, 2024
കൊല്ലം:

ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ചത്‌ 141 ടൺ പുനരുപയോഗ്യമായ പ്ലാസ്റ്റിക് മാലിന്യം. ഇവ കയറ്റിയയച്ചതിലൂടെ 10.57 ലക്ഷം രൂപ ഹരിതകർമസേനകൾക്ക്‌ ലഭിച്ചു. ക്ലീൻ കേരള കമ്പനിക്കാണ്‌ പ്ലാസ്റ്റിക്‌ നൽകിയത്‌.

2021 ജനുവരി മുതൽ ആഗസ്ത്‌ വരെ ശേഖരിച്ച മാലിന്യം ഗുജറാത്ത്‌, കർണാടക സംസ്ഥാനങ്ങളിലേക്ക്‌ കമ്പനി കയറ്റിയയച്ചു. സാധാരണഗതിയിൽ പുനരുപയോഗ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകളാണ് കയറ്റിയയച്ചതിൽ ഏറെയും. 47 തദ്ദേശ സ്ഥാപനത്തിൽനിന്നാണ് മാലിന്യം കയറ്റിയയച്ചത്.

ഹരിതകർമസേനയാണ് വീടുകളിൽനിന്നുള്ള മാലിന്യം ഉൾപ്പെടെ വേർതിരിച്ച് ശേഖരണകേന്ദ്രങ്ങളിലെത്തിക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ കാലങ്ങളായി കെട്ടിക്കിടന്ന 93 ടൺ പ്ലാസ്റ്റിക് മാലിന്യവും നീക്കംചെയ്തു. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാകും (കെഇഐഎൽ) ഇ- മാലിന്യം ഉൾപ്പെടെയുള്ളവ കൈമാറുക.