Sun. Dec 22nd, 2024
മെക്‌സിക്കോ സിറ്റി:

മെക്‌സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ ഹിമാചലിൽനിന്നുള്ള ഇന്ത്യൻ യാത്രാ വ്‌ളോഗർ കൊല്ലപ്പെട്ടു. ടുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിൽ ജന്മദിനം ആഘോഷിക്കാനെത്തിയ അഞ്ജലി റ്യോട്ടാണ് കൊല്ലപ്പെട്ടത്. ലിങ്ക്ഡ്ഇന്നിൽ എഞ്ചിനീയറായ ഇവർ കാലിഫോർണിയയിലെ സാൻജോസിലാണ് താമസം.

ഭർത്താവ് ഉത്കർഷ് ശ്രീവാസ്തവയ്‌ക്കൊപ്പമാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. അഞ്ജലിക്ക് പുറമേ, ജർമൻ പൗര ജെന്നിഫർ ഹെൻസോൾഡും വെടിവെപ്പില്‍ മരിച്ചു. രണ്ട് ജർമൻ പൗരന്മാർക്കും ഒരു ഡച്ച് വനിതക്കും പരിക്കേറ്റു.

കോവിഡ് കാലത്ത് ഹിമാചലിൽ നാലു മാസം താമസിച്ച ശേഷമാണ് ഇവർ കാലിഫോർണിയയിലേക്ക് പോയതെന്ന് അഞ്ജലിയുടെ പിതാവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 42,000 പേരാണ് ഇൻസ്റ്റഗ്രാമിൽ അഞ്ജലിയെ പിന്തുടരുന്നത്.