Wed. Jan 22nd, 2025
ന്യൂഡൽഹി:

അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെ കുറിച്ച് സിപിഎം പിബി ചർച്ച ചെയ്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തൊക്കെ പാർട്ടി കോൺ​ഗ്രസിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ച് പിബി ചർച്ച ചെയ്തു. നവംബ‍ർ 13, 14 തീയതികളിൽ നടക്കുന്ന പിബി യോഗത്തിൽ അന്തിമ രൂപരേഖ തയ്യാറാക്കി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ സംസാരിച്ചിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരളഘടകത്തിൽ നിന്നുള്ള നേതാക്കൾ കോൺ​ഗ്രസ് ധാരണയെ ശക്തമായി എതിർത്തുവെന്ന മാധ്യമവാർത്തകൾ തള്ളിയാണ് സീതാറാം യെച്ചൂരി ഇക്കാര്യം പറഞ്ഞത്. പിബിയുടെ അനുമതിയോടെ മാത്രമേ ഏത് പിബി അംഗവും സിസിയിൽ സംസാരിക്കാറുള്ളൂവെന്നും യെച്ചൂരി കൂട്ടിച്ചേ‍ർത്തു.