Thu. Jan 23rd, 2025
കൊച്ചി:

മലയാള സിനിമയിലെ മുൻകാല ആക്ഷൻ നായിക വാണി വിശ്വനാഥ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നു. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിലൂടെയാണ് വാണി തിരിച്ചെത്തുന്നത്. ഭർത്താവ് ബാബുരാജിനൊപ്പമാണ് വാണി ഈ സിനിമയിൽ വേഷമിടുന്നത്.

ജിതിന്‍ ജിത്തുവാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു മോഹന്‍ സിതാരയാണ്.