Thu. Jan 23rd, 2025
കൊച്ചി:

100% ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചു രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു. നിരോധനം തേയില ഉൽപാദനത്തിലും മറ്റും 50 ശതമാനത്തോളം ഇടിവിനു കാരണമായ സാഹചര്യത്തിലാണു നിരോധനം പിൻവലിച്ചത്.

രാസവളങ്ങളുടെ ഉപയോഗത്തിലൂടെ ശ്രീലങ്ക ഉൽപാദന നിലവാരം വീണ്ടെടുക്കുന്നതു കയറ്റുമതി രംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്‌ക്കു വീണ്ടും വെല്ലുവിളിയായേക്കും. ഇക്കഴിഞ്ഞ മേയിലാണു നിരോധനം പ്രഖ്യാപിച്ചത്. നിരോധനം നിലവിൽ വന്നെങ്കിലും ജൈവവളത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാരിനു കഴിഞ്ഞില്ല.

ഉൽപാദനം ഇടിയുകയും തോട്ടം ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിലാകുകയും ചെയ്‌തു. പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.