Fri. Nov 22nd, 2024
ദമ്മാം:

ഊർജ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ പറഞ്ഞു. സി എൻ ബി സി ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണാതീതമായി ഉയരുന്ന വിലയോ, ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കുറഞ്ഞ വിലയോ സൗദിയുടെ ലക്ഷ്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എണ്ണവില ഗണ്യമായി കുറയുന്നത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയും തളർത്തുകയും ചെയ്യും. ഒപ്പം രാജ്യങ്ങളുടെ സാമ്പത്തിക നിലനിൽപ്പിനെ ബാധിക്കുകയും ആകെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും.

ഇത് ആഗോള തലത്തിൽ തന്നെ ഊർജ പ്രതിസന്ധിക്ക് കാരണമാകും. പ്രകൃതി വാതകത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.