Mon. Dec 23rd, 2024
ബെംഗളൂരു:

ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനെന്ന് കര്‍ണാടകത്തിലെ ബിജെപി എംപി അനന്ദകുമാര്‍ ഹെഗ്‌ഡെ. അമീര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ബിജെപി എംപിയുടെ ആരോപണം. പരസ്യത്തില്‍ ആമിര്‍ ഖാന്‍ തെരുവുകളില്‍ പടക്കം പൊട്ടിക്കരുത് എന്ന് പറഞ്ഞതാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെയെ ചൊടിപ്പിച്ചിരിക്കുന്നത്.

പരസ്യത്തിന് എതിരെ സിയാറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ അനന്ത് വര്‍ധന്‍ ഗോയങ്കയ്ക്ക് അനന്ത് കുമാര്‍ ഹെഗ്‌ഡെ കത്തയച്ചിരിക്കുകയാണ്. കമ്പനിയുടെ പരസ്യം ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് കത്തില്‍ എംപി പറയുന്നു. ബിജെപിയുടെ ഉത്തര കന്നട എംപിയാണ് അനന്ത് കുമാര്‍ ഹെഗ്‌ഡെ.