Thu. Jan 23rd, 2025
അമേരിക്ക:

അമേരിക്കയിലെ ഹൂസ്റ്റണില്‍ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൽ തീ പടരുകയായിരുന്നു. ഉടനെ യാത്രക്കാരെ പുറത്തിറക്കി. നിസാരമായി പരിക്കേറ്റ രണ്ടു പേരെ മാത്രമാണ്​ ആശുപത്രിലേക്ക്​ മാറ്റേണ്ടി വന്നത്.

ഹൂസ്​റ്റണിൽ നിന്ന്​ ബോസ്റ്റണിലേക്ക് പുറപ്പെട്ട ഫ്ലയർ ബിൽഡേർസ്​ ഉടമ അലൻ കെന്‍റിന്‍റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 18 യാത്രക്കാരും പൈലറ്റടക്കം മൂന്ന്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്.