Mon. Dec 23rd, 2024
ബ്രസീലിയ:

കൊവിഡ്​ മഹാമാരി കൈകാര്യം ചെയ്​തതിൽ വീഴ്​ച വരുത്തിയ ബ്രസീൽ പ്രസിഡൻറ്​ ബൊൽസൊനാരോക്കെതിരെ നരഹത്യയുൾപ്പെടെ 12 ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാവശ്യപ്പെട്ട്​ സെനറ്റ്​ റിപ്പോർട്ട്​. അതേസമയം, നടപടിയെടുക്കണമെന്ന​ ആവശ്യത്തിൽ നിന്ന്​ സെനറ്റ്​ പിൻമാറിയതായും വാർത്തയുണ്ട്​.

ബൊൽസൊനാരോ മനപ്പൂർവമുണ്ടാക്കിയ വീഴ്​ചയാണ്​ രാജ്യത്ത്​ ആറുലക്ഷത്തിലേറെ ആളുകൾ കൊവിഡ്​ ബാധിച്ച്​ മരിക്കാൻ ഇടയാക്കിയതെന്നു കാണിച്ചാണ്​​ സെനറ്റ്​ റിപ്പോർട്ട്​ അവതരിപ്പിച്ചത്​.