Mon. Dec 23rd, 2024
ന്യൂഡൽഹി:

പെ ​ടി എം പേയ്​മെന്‍റ്​ ബാങ്കിന്​ ഒരു കോടി രൂപ പിഴയിട്ട്​ ആർ ബി ഐ. പേയ്​മെന്‍റ്​ സെറ്റിൽമെന്‍റ്​ സിസ്റ്റംസ്​ ആക്​ട്​ 2007ലെ ചട്ടങ്ങൾ ലംഘിച്ചതിനാണ്​ പിഴ. വെസ്​റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിനും ആർ ബി ഐ പിഴയിട്ടു.

27.8 ലക്ഷം രൂപ പിഴയാണ്​ വെസ്​റ്റേൺ യുണിയൻ ഫിനാഷ്യൽ സർവീസിന്​ പിഴയായി ചുമത്തിയത്​. പ്രതിവർഷം നടത്താവുന്ന ഇടപാട്​ പരിധി ലംഘിച്ചതിനാണ്​ പിഴ.

അംഗീകാരം ലഭിക്കുന്നതിനായി പേ​ടിഎം പേയ്​മെന്‍റ്​ നൽകിയ രേഖകളിൽ പ്രശ്​നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ്​ പിഴ. 2019, 2020 വർഷങ്ങളിൽ ചട്ടങ്ങൾ ലംഘിച്ചതിനാണ്​ വെസ്​റ്റേൺ യൂണിയൻ ഫിനാഷ്യൽ സർവീസിന്​ പിഴയിട്ടത്​.